അയോധ്യയില്‍ നിരോധനാജ്ഞ നീളും; സുരക്ഷാസേനയെ കൂടുതല്‍ വിന്യസിക്കും • ഇ വാർത്ത | evartha More security forces will be deployed in Ayodhya
National

അയോധ്യയില്‍ നിരോധനാജ്ഞ നീളും; സുരക്ഷാസേനയെ കൂടുതല്‍ വിന്യസിക്കും

ലഖ്‌നൗ: അയോധ്യകേസില്‍ സുപ്രീം കോടതി അന്ത്യവിധി പ്രസ്താവിച്ച സാഹചര്യത്തില്‍, പ്രദേശത്ത് നിരോധനാജ്ഞ നീട്ടാന്‍ തീരുമാനം. 15 വരെയാണ് നിരോധനാജ്ഞ. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യുപി മുഖ്യമന്ത്രി യോഗി അദിത്യനാഥിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് നിരോധനാജ്ഞ നീട്ടാന്‍ തീരുമാനമെടുത്തത്.

കോടതിവിധി അനുസരിച്ച് ക്ഷേത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടക്കുന്നതിനാല്‍ വരും ദിവസങ്ങള്‍ ഏറെ നിര്‍ണായകമാണെന്ന് യോഗം വിലയിരുത്തി. നിലവിലെ സുരക്ഷ മതിയാകില്ലെന്ന വിലയിരുത്തലാണ് സര്‍ക്കാരിനുള്ളത്. കാര്‍ത്തിക പൂര്‍ണിമ ദിനമായ നാളെ പ്രദേശത്ത് കൂടുതല്‍ സുരക്ഷാസേനയെ വിന്ന്യസിക്കും.