സാമ്പത്തികകാ​ര്യ പാ​ർ​ല​മെ​ന്‍റ​റി സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ലേ​ക്ക് മ​ൻ​മോ​ഹ​ൻ സിംഗ്; നാ​മ​നിര്‍ദ്ദേശം ചെയ്ത് ഉപരാഷ്ട്രപതി

single-img
11 November 2019

രാജ്യത്തിന്റെ സാമ്പത്തിക കാ​ര്യ​ങ്ങ​ൾ​ക്കു​ള്ള പാ​ർ​ല​മെ​ന്‍റ​റി സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ലേ​ക്ക് മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗി​നെ രാ​ജ്യ​സ​ഭ അ​ധ്യ​ക്ഷ​നും ഉ​പ​രാ​ഷ്ട്ര​പ​തി​യു​മാ​യ എം ​വെ​ങ്ക​യ്യ നാ​യി​ഡു​നാമനിർദ്ദേശം ചെയ്തു.

നിലവിലെ അംഗമായ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ദി​ഗ് വി​ജ​യ് സിം​ഗ് രാ​ജി വെ​ച്ച ഒഴിവിലേക്കാണ് മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ നി​യ​മ​നം.

അതേസമയം തന്നെ ദി​ഗ് വി​ജ​യ് സിം​ഗി​നെ ന​ഗ​ര​വി​ക​സ​ന കാ​ര്യ​ങ്ങ​ൾ​ക്കു​ള്ള പാ​ർ​ല​മെ​ന്‍റ​റി സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ലേ​ക്കും നാ​മ​നിർദ്ദേശം ചെ​യ്തി​ട്ടു​ണ്ട്. മ​ൻ​മോ​ഹ​ൻ സിം​ഗി​ന് സാമ്പത്തിക കാര്യ സമിതിയിൽ എത്തുന്നതിന് വേ​ണ്ടി​യാ​ണ് ദി​ഗ് വി​ജ​യ് സിം​ഗ് രാ​ജി വെ​ച്ച​തെ​ന്നാ​ണ് വി​വ​രം.

ഇതിന് മുൻപ് ഈ ​സ​മി​തി​യി​ൽ അം​ഗ​മാ​യി​രു​ന്ന​പ്പോ​ൾ ജി​എ​സ്ടി, നോ​ട്ട് നി​രോ​ധ​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ മ​ൻ​മോ​ഹ​ൻ സിം​ഗ് ശ​ക്ത​മാ​യ നി​ല​പാ​ട് എ​ടു​ത്തി​ട്ടു​ണ്ട്.