ട്രെയിനില്‍ ഉറങ്ങുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

single-img
11 November 2019

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ബെംഗലൂരു സ്വദേശിനിയായ യുവതിയെ കടന്നുപിടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗലൂരുവിലുള്ള കമ്പനിയിൽ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവായി ജോലി ചെയ്യുന്ന വി സുനീഷ്(28) ആണ് അറസ്റ്റിലായത്.

നവംബർ ആറാം തീയതി കൊച്ചുവേളി-മൈസൂരു എക്‌സ്പ്രസിലാണ് സംഭവം നടന്നത്. ഉറങ്ങുകയായിരുന്ന തന്നെ യുവാവ് പുലര്‍ച്ചെ നാലരയോടെ കടന്നുപിടിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതി ഒച്ചവെച്ചതോടെ ഇയാള്‍ ഓടി.

തുടര്‍ന്ന് തന്റെ സുഹൃത്തുക്കളെ വിളിച്ചുകൂട്ടിയ യുവതി, തിരുപ്പത്തൂര്‍ സ്റ്റേഷനില്‍ വണ്ടി എത്തിയതോടെ അധികൃതരെ വിവരമറിയിച്ച് യുവാവിനെ കൈമാറി. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കന്റോണ്‍മെന്റ് പോലീസ് ഇയാള്‍ക്കെതിരെ ലൈംഗിക പീഡന ശ്രമത്തിന് കേസെടുത്തു. നിലവില്‍ കേസ് ജോലാര്‍പേട്ട് റെയില്‍വേ പോലീസിന് കൈമാറിയതായി കന്റോണ്‍മെന്റ് പോലീസ് അറിയിച്ചു.