കിടിലന്‍ ലുക്കില്‍ സുരേഷ് കൃഷ്ണ; മാമാങ്കത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

single-img
11 November 2019

മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം.എം പദ്മകുമാറാണ് ഈ ചരിത്ര സിനിമയുടെ സംവിധായകന്‍. ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. ചിത്രത്തിലെ കഥാപാത്രമായി കിടിലന്‍ ലുക്കില്‍ നടന്‍ സുരേഷ് കൃഷ്ണയുടെ ചിത്രമാണ് റിലീസ് ചെയ്തത്. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അണിയറ പ്രവര്‍ത്തകര്‍ സ്റ്റില്‍ പുറത്തു വിട്ടത്.

Support Evartha to Save Independent journalism

https://www.facebook.com/MamangamOfficial/photos/a.934823290028372/1391049994405697/?type=3&theater

ഉണ്ണി മുകുന്ദന്‍,കനിഹ, അനു സിതാര, പ്രചി ടെഹ് ലന്‍, സിദ്ദിഖ്, തരുണ്‍ അറോറ, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍,തുടങ്ങി വന്‍ താരനിരതന്നെ ചിത്രത്തിലുണ്ട്. എം ജയചന്ദനാണ് സംഗീതം. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസിയായ വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.