പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

single-img
11 November 2019

കോഴിക്കോട്: കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മദ്രസ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ നെല്ലിക്കപാലം കദാരിയാ മന്‍സിലില്‍ മുഹമ്മദ് എന്നയാളാണ് പിടിയിലായത്. ഇയാള്‍ പുല്ലാളൂരിലെ മദ്രസ അധ്യാപകനാണ്.

പതിനേഴു വയസുകാരിയായ വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളേജിനു സമീപമുള്ള സ്വകാര്യ ലോഡ്ജിലെത്തിച്ചാണ് പീഡിപ്പിച്ചത്. കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്. പ്രതിയെ 15 ദിവസത്തേക്ക് റിമാന്റ് ചെയ്തിട്ടുണ്ട്.