ശ്വാസ തടസം; ഗായിക ലതാ മങ്കേഷ്‌കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

single-img
11 November 2019

പ്രശസ്ത ഗായികയായ ലതാ മങ്കേഷ്‌കറെ ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശക്തമായ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ഇവരെ പ്രവേശിപ്പിച്ചത്.

ആശുപത്രിയില്‍ ഫിസിഷ്യനും സീനിയര്‍ മെഡിക്കല്‍ അഡൈ്വസറുമായ ഡോ. ഫറൂഖ് ഇ ഉദ്വലിയയുടെ നേരിട്ടുള്ള ചികിത്സയിലാണ് ലത മങ്കേഷ്‌കര്‍. ആശുപത്രിയില്‍ എത്തിയ ഉടന്‍ ഐസിയുവില്‍ പ്രവേശിപ്പിക്കുകയും ലതാ മങ്കേഷ്‌കര്‍ക്ക് വെന്റിലേറ്ററിന്റെ സഹായം ലഭ്യമാക്കിയിട്ടുണ്ടെന്നും ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. ലതാ മങ്കേഷ്‌കര്‍ക്ക് ന്യുമോണിയ ബാധയും സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.