കൊല്ലത്ത് സ്‌കൂള്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍

single-img
11 November 2019

കൊല്ലം: കൊല്ലം അഞ്ചലില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ പ്രതിയെ പിടികൂടി. ഉമയ നെല്ലൂര്‍ സ്വദേശി ജിജുവിനെയാണ് അഞ്ചല്‍ പൊലീസ് അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ചയാണ് ഇയാള്‍ അഞ്ചല്‍ വെസ്റ്റ് ഹില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ അനന്ദുവിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്.

സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോകാനിറങ്ങിയ അനന്ദു ചന്തമുക്ക് ജംഗ്ഷനില്‍ നിന്നും ജിജുവിന്റെ ഉരുചക്ര വാഹനത്തില്‍ ലിഫ്റ്റ് ചോദിച്ച് കയറി. ഇ​റ​ങ്ങേ​ണ്ട സ്ഥ​ലം ആ​യി​ട്ടും നി​ര്‍​ത്താ​തെ ജി​ജു വാ​ഹ​നം ഓ​ടി​ച്ചു​പോ​യ​ത്തോ​ടെ ഭ​യ​ന്ന് നി​ല​വി​ളി​ച്ച അ​ന​ന്ദു ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ നി​ന്നും ചാ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പരിക്കേറ്റ അ​ന​ന്ദു​വി​നെ നാ​ട്ടു​കാ​രാ​ണ് അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. കേ​സെ​ടു​ത്ത അ​ഞ്ച​ല്‍ പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ അ​ട​ക്കം പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​യാ​യ ജി​ജു​വി​നെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. പ്ര​തി​യെ വി​ദ്യാ​ര്‍​ഥി തി​രി​ച്ച​റി​ഞ്ഞ​തോ​ടെ​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.