അലനേയും താഹയേയും കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം ഇന്ന് അപേക്ഷ നല്‍കും

single-img
11 November 2019

കോഴിക്കോട്: മാവോയിസ്റ്റെന്ന് ആരോപിച്ച് കോഴിക്കോട് പൊലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണസംഘം. ഇരുവരെയും കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് ഇന്ന് കോടതി യില്‍ അപേക്ഷ നല്‍കും. ജില്ലാ കോടതിയിലാണ് അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നല്‍കുക.

Support Evartha to Save Independent journalism

താഹ ഫസലിന്റെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്ത, ലാപ്ടോപ്പ്, പെന്‍ഡ്രൈവ്, മെമ്മറി കാര്‍ഡ്, മൊബൈല്‍ ഫോണ്‍ എന്നിവ പരിശോധിച്ച് വരികയാണ്. ഇതിനകത്തുള്ള വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാകും ചോദ്യം ചെയ്യല്‍. ഇവര്‍ക്ക് ഒപ്പമുണ്ടാ യിരുന്ന മൂന്നാമനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇരുവര്‍ക്കും ജാമ്യം നല്‍കരുതെന്നാവശ്യപ്പെട്ട് അന്വേഷണസംഘം ഹൈക്കോടതിയിലും റിപ്പോര്‍ട്ട് നല്‍കും.