ജയലളിതയായി കങ്കണ; തലൈവി ചിത്രീകരണം ആരംഭിച്ചു • ഇ വാർത്ത | evartha thalaivi thamil movie shooting started
Entertainment, Movies

ജയലളിതയായി കങ്കണ; തലൈവി ചിത്രീകരണം ആരംഭിച്ചു

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന ചിത്രം തലൈവിയുടെ ചിത്രീകരണം തുടങ്ങി. ബോളിവുഡ് നടി കങ്കണ റണൗത്താണ് ചിത്രത്തില്‍ ജയലളിതയായി എത്തുന്നത്. നടന്‍ അരവിന്ദ് സ്വാമിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കരുണാനിധിയായി നടന്‍ പ്രകാശ് രാജെത്തും എന്നാണ് സൂചന.

എഎല്‍ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മ്മാണം. ജിവി പ്രകാശ് കുമാറാണ് സംഗീതം. നീരവ് ഷായാണ് ക്യാമറ. ജയലളിതയുടെ ജീവിത കഥ പറയുന്ന മൂന്നാമത്തെ ചിത്രമാണ് തലൈവി. തമിഴിന് പുറമെ ഹിന്ദിയിലും തെലുങ്കിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.