ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ടു ഭീകരരെ വധിച്ചു

single-img
11 November 2019

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം രണ്ടു ഭീകരരെ വധിച്ചു.കശ്മീരിലെ ബന്ദിപുരയില്‍ ഇന്നു പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്ന തായാണ് വിവരം. ഇവര്‍ക്കായി സൈന്യം തെരച്ചില്‍ നടത്തുക യാണ്.

രണ്ടു ഭീകരരെ വധിച്ചതായും, അവരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തതായും കശ്മീര്‍ സോണ്‍ പൊലീസ് അറിയിച്ചു. അതേസമയം ഉറിയില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്ത്യല്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.