ശിവസേനയുടെ സമയം കഴിഞ്ഞു; മഹാരാഷ്ട്രയിൽ സര്‍ക്കാര്‍ രൂപീകരിക്കാന്‍ എൻസിപിയ്ക്ക് ഗവർണറുടെ ക്ഷണം

single-img
11 November 2019

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയ്ക്ക് നൽകിയ സമയം ഇന്ന് വൈകിട്ട് ഏഴരയ്ക്ക് അവസാനിച്ചതിന് പിന്നാലെ ഗവര്‍ണര്‍ എൻസിപിയെ മന്ത്രിസഭാ രൂപീകരണത്തിനായി ക്ഷണിച്ചു. നിയമസഭയിലെ മൂന്നാമത്തെ വലിയ കക്ഷിയാണ് എൻസിപി. അടുത്ത 24 മണിക്കൂറാണ് എൻസിപിക്കും സർക്കാരുണ്ടാക്കാന്‍ നൽകിയിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ സർക്കാർ രൂപീകരിക്കാൻ തയ്യാറാണെന്നും ഇതിനായി രണ്ട് ദിവസം കൂടുതൽ സമയം വേണമെന്നും ശിവസേന ഗവർണറെ കണ്ട് അഭ്യർത്ഥിച്ചിരുന്നു . പക്ഷെ സമയം നീട്ടി നൽകാൻ ഗവർണർ തയ്യാറായില്ല. എന്നാല്‍ സർക്കാരുണ്ടാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുമെന്നാണ് കൂടിക്കാഴ്ച നടത്തിയ ശേഷം ആദിത്യ താക്കറെ പറഞ്ഞത്. അതേസമയം എൻസിപി – ശിവസേന സഖ്യത്തിന് പിന്തുണ നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് കോൺഗ്രസ് പറയുന്നത്.