ഇന്ത്യ- വെസ്റ്റിന്റീസ് കാര്യവട്ടം ടി20: വളന്റിയര്‍മാരെ ക്ഷണിച്ചുകൊണ്ട് പ്രചരിക്കുന്ന സന്ദേശം വ്യാജം: കെസിഎ

single-img
11 November 2019

ഡിസംബര്‍ എട്ടാം തിയതി തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ-വെസ്റ്റിന്റീസ് ടി20 മത്സരത്തിന് വളന്റിയര്‍മാരെ ക്ഷണിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍. ഇത്തരത്തില്‍ വ്യാജ പരസ്യം നല്‍കിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെസിഎ അറിയിച്ചു.

മത്സരത്തിനായി വളന്റിയര്‍മാരെ നിയോഗിക്കാന്‍ സംഘടന ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും കേരള ക്രിക്കറ്റ് അസോസിയേഷന് ഇതുമായി യോതൊരു ബന്ധവുമില്ലെന്നും കെസിഎ അറിയിച്ചു. ഇതുപോലുള്ള വ്യാജ സന്ദേശങ്ങളില്‍ പെട്ട് പണം നഷ്ടമാകുന്നതിന് കെസിഎ ഉത്തരവാദിയായിരിക്കില്ല.

മത്സരവുമായി ബന്ധപ്പെട്ട് വളന്റിയര്‍മാരെ ക്ഷണിച്ചുകൊണ്ടുള്ള വ്യാജ സന്ദേശം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് കെസിഎ നിയമനടപടി സ്വീകരിക്കുന്നത്.