ശിവസേനയ്ക്ക് സര്‍ക്കാരുണ്ടാക്കാന്‍ എന്‍സിപി പിന്തുണ; അനുകൂലിച്ച് സിപിഎം

single-img
11 November 2019

മഹാരാഷ്ട്രയില്‍ സർക്കാർ രൂപീകരിക്കാൻ ശിവസേനയ്ക്ക് പിന്തുണ നൽകാൻ തീരുമാനിച്ച എന്‍സിപി നീക്കത്തെ പിന്തുണച്ച് സിപിഎം. മഹാരാഷ്ട്രയില്‍ ശിവസേനയെ പിന്തുണയ്ക്കാനുള്ള കോണ്‍ഗ്രസ്എന്‍സിപി തീരുമാനത്തെ എതിര്‍ക്കുന്നില്ല. അധികാരത്തില്‍ നിന്നും ബിജെപിയെ അകറ്റി നിര്‍ത്താനുള്ള നടപടിയായാണിതെന്ന് സിപിഎം കേന്ദ്ര നേതൃത്വം അറിയിച്ചു.

നിലവില്‍ മന്ത്രിസഭയില്‍ ഭാഗമാകാതെ ശിവസേനയെ പുറത്തു നിന്ന് പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്നാണ് സിപിഎം നിലപാട് വ്യക്തമാക്കിയത്. മഹാരാഷ്ട്രയില്‍ ഒരു എംഎല്‍എയാണ് സിപിഎമ്മിനുള്ളത്. അതേസമയം സിപിഎം ശിവസേന സര്‍ക്കാരിനെ പിന്തുണക്കുമോ എന്ന കാര്യത്തില്‍ ഇത് വരെ പ്രതികരിച്ചിട്ടില്ല.