അയോധ്യ വിധിയില്‍ വലിയ പൊരുത്തക്കേടുകള്‍; രാജ്യത്തെ നിയമം ബഹുമാനിക്കണമെന്നുള്ളതുകൊണ്ട് മാത്രം സ്വീകരിക്കുന്നു: മുസ്ലിം ലീഗ്

single-img
11 November 2019

അയോധ്യ വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നിരാശാജനകമെന്ന് മുസ്ലിം ലീഗ് ദേശീയ നേതൃയോഗം. കോടതിയുടെ വിധിയിയുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ച വേണമെന്ന് പാർട്ടി ദേശീയ ജനറല്‍ സെക്രട്ടറിയും എംപിയുമായ പികെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

വിഷയത്തിൽ കോടതി പുറപ്പെടുവിച്ച വിധിയില്‍ വലിയ പൊരുത്തക്കേടുകളുണ്ട്. എന്നാൽ രാജ്യത്തെ നിയമം ബഹുമാനിക്കണമെന്നുള്ളതുകൊണ്ട് മാത്രം സ്വീകരിക്കുകയാണ്. ഈ വിധി രാജ്യത്തെ എല്ലാ മുസ്ലിം വിഭാഗങ്ങളുമായും ചര്‍ച്ച ചെയ്യുമെന്നും യോഗത്തില്‍ തീരുമാനമെടുത്തു.

മുസ്ലിം ലീഗ് കേരള അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലാണ് യോഗം. ഈ
വിഷയത്തില്‍ കൂടുതല്‍ കൂടിയാലോചന നടത്താനാണ് ലീഗ് തീരുമാനം. ചർച്ചയിൽ യൂത്ത് ലീഗ്, എംഎസ്എഫ് തുടങ്ങിയ പോഷക സംഘടനാ നേതാക്കളും പങ്കെടുക്കുന്നുണ്ട്.