അയോധ്യ വിധിയിൽ പ്രതിഷേധിച്ച് അനുമതിയില്ലാതെ പ്രകടനം; എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു

single-img
11 November 2019

സുപ്രീം കോടതിയുടെ അയോധ്യ കേസിലെ വിധിയില്‍ പ്രതിഷേധിച്ച് അനുമതിയില്ലാതെ പ്രകടനം നടത്തിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. വിധിയില്‍ പ്രതിഷേധിച്ചുകൊണ്ട് കണ്ണൂരില്‍ പ്രകടനം നടത്തിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഏകദേശം ഇരുന്നൂറോളം പേര്‍ക്കെതിരെയാണ് അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് കേസ് എടുത്തത്. അതേസമയം വയനാട് മാനന്തവാടിയില്‍ പോലീസ് വിലക്ക് ലംഘിച്ചു പ്രതിഷേധ പ്രകടനം നടത്താന്‍ ശ്രമിച്ച 67 എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ആലപ്പുഴയില്‍ പ്രതിഷേധത്തിനായി ഒത്തു ചേര്‍ന്ന 77 എസ്ഡിപിഐ പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.