സോഷ്യല്‍ മീഡിയയില്‍ വൈറലായി ശ്രിന്ദയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ • ഇ വാർത്ത | evartha Actress Srinda Arhaan Latest Photo shoot goes viral
Entertainment, Movies

സോഷ്യല്‍ മീഡിയയില്‍ വൈറലായി ശ്രിന്ദയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

വിനീത് ശ്രീനിവാസൻ നായകനായ കുഞ്ഞിരാമായണം, നിവിൻ പൊളി നായകനായ1983 സിനിമകളിലൂടെ മലയാള പ്രേക്ഷക മനസുകളില്‍ ഇടം പിടിച്ച നടിയാണ് ശ്രിന്ദ അര്‍ഹാന്‍. സിനിമയ്ക്ക് പുറമെ മോഡലിംഗ് രംഗത്തും സജീവമായ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ശ്രിന്ദ തന്റെ ഫോട്ടോഷൂട്ട് പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാം പേജിലാണ് പങ്കുവെച്ചിരിക്കുന്നത്. സാരിയിൽ പുതിയ ലുക്കിലെത്തിയ താരത്തിന്റെ ഫോട്ടോകൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

ചെറിയ ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ വീണ്ടും സജീവമാകാനുളള തയ്യാറെടുപ്പിലാണ് നടി. യുവ താരമായ വിനയ് ഫോര്‍ട്ട് നായകനാവുന്ന പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ചിത്രത്തിലൂടെയാണ് ശ്രിന്ദ തിരിച്ചെത്തുന്നത്.