കുട്ടിക്കാലം വളരെ കഷ്ടത നിറഞ്ഞത്; ഒന്‍പത് ദിവസം വരെ പട്ടിണികിടക്കേണ്ടി വന്നിട്ടുണ്ട്; തുറന്ന് പറഞ്ഞ് നേഹ സക്‌സേന • ഇ വാർത്ത | evartha Actress neha sakxena says about her childhood
Movies

കുട്ടിക്കാലം വളരെ കഷ്ടത നിറഞ്ഞത്; ഒന്‍പത് ദിവസം വരെ പട്ടിണികിടക്കേണ്ടി വന്നിട്ടുണ്ട്; തുറന്ന് പറഞ്ഞ് നേഹ സക്‌സേന

പ്രശസ്ത തെന്നിന്ത്യൻ നടിയായ നേഹ സക്‌സേനതാൻ സിനിമയിലേക്കെത്തിയതിനെ കുറിച്ചും കുട്ടിക്കാലത്തെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് നേഹ തന്റെ കുട്ടിക്കാലം വളരെ കഷ്ടതയുള്ളതായിരുന്നെന്നും ഒൻപത് ദിവസം വരെ തനിക്ക്പട്ടിണികിടക്കേണ്ടി വന്നിട്ടുണ്ടെന്നും പറഞ്ഞത്.

നേഹയെ അമ്മ ഗര്‍ഭിണിയായിരിക്കുമ്പോഴായിരുന്നു അച്ഛന്റെ മരണം. ഒരു കാറപകടത്തില്‍. മരണ വിവരം അമ്മ കുറേനാള്‍ കോമ സ്റ്റേജിലായിരുന്നു. തുടർന്ന് ഒന്നര വര്‍ഷത്തോളം അമ്മ ആശുപത്രിയില്‍ കിടന്നുനേഹ ഒരു സിനിമ നടിയാകുന്നതിനോട് അമ്മയ്ക്ക് താല്‍പ്പര്യമില്ലായിരുന്നെന്നും മോഡലിങ്ങിന് പോയത് അമ്മയോട് പറയാതെയാണെന്നും നേഹ പറഞ്ഞു.

ഏതൊരാൾക്കും ജീവിതത്തില്‍ വിജയം നേടാന്‍ കുറുക്കുവഴികള്‍ ഒന്നുമില്ലെന്നും താൻ എന്നും ശരിയായ വഴിയിലൂടെ സഞ്ചരിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നും നേഹ പറയുന്നു. ‘ അമ്മയുടെ ഇഷ്ടം ഞാന്‍ എയര്‍ഹോസ്റ്റസ് ആവുന്നതായിരുന്നു. ആ ലക്ഷ്യത്തിലേക്ക് ലോണും സ്‌കോളര്‍ഷിപ്പുമൊക്കെയായി പഠിച്ചു. എന്നാൽ ഉള്ളില്‍ ഒരു നടിയാവണം, പുരസ്‌ക്കാരങ്ങൾ വാങ്ങണം എന്ന ആഗ്രഹമായിരുന്നു. വളരെ കഷ്ടപാടുകള്‍ സഹിച്ചാണ് ഇന്ന് ഇങ്ങനെയൊക്കെ ആയത്’, നേഹ പറഞ്ഞു.