കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ട് തടവുകാര്‍ക്ക് ഇടിമിന്നലേറ്റ് പരിക്ക്

single-img
10 November 2019

ശക്തമായ ഇടിമിന്നലിൽ രണ്ട് തടവുകാര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ തടവുകാരായ മണിബാലന്‍, റിയാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

നിലവിൽ ഇരുവരുടേയും പരിക്ക് ഗുരുതരമല്ല. കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്കും ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട് എന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.