യാത്രക്കാരുമായി പറന്നുകൊണ്ടിരിക്കെ വിമാനത്തിന്‍റെ എന്‍ജിന്‍ അര്‍ദ്ധരാത്രി പണിമുടക്കി; ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്

single-img
10 November 2019

യാത്രക്കാരുമായി പറന്നുകൊണ്ടിരിക്കെ അര്‍ദ്ധരാത്രിയില്‍ വിമാനത്തിന്‍റെ എന്‍ജിന്‍ പണിമുടക്കിയതിനെ തുടര്‍ന്ന്
വന്‍ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്. ദക്ഷിണ കൊറിയയിലുള്ള ഇഞ്ചോണില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോയ വിമാനത്തിന്‍റെ എന്‍ജിനാണ് പാതിവഴിയില്‍ തകരാറിലായത്.

ഈ സമയംഏഷ്യാന എയര്‍വെയ്സിന്‍റെ എയര്‍ ബസ് 350 വിമാനത്തില്‍ 350 യാത്രക്കാരുണ്ടായിരുന്നു. മിനിയാന്ന് അര്‍ദ്ധരാത്രിയിലാണ് വിമാനത്തിന്‍റെ എന്‍ജിന്‍ തകരാറിലായത്. വിവരം ശ്രദ്ധയില്‍പ്പെട്ട പൈലറ്റ് വിമാനം ഉടന്‍തന്നെ എമര്‍ജന്‍സി ലാന്‍ഡിംഗിനായി മനില എയര്‍പോര്‍ട്ടിന്‍റെ അനുമതി തേടുകയായിരുന്നു.

എമര്‍ജന്‍സി ലാന്‍ഡിംഗില്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. സാധാരണ സ്വകാര്യ വ്യക്തികള്‍ ഉപയോഗിക്കുന്ന ഇതേ വിമാനം കഴിഞ്ഞ മേയില്‍ തിരുച്ചിറപ്പള്ളിയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത ശേഷം എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തില്‍ ഇറക്കിയിരുന്നു.