മമ്മൂട്ടി കേരളാ മുഖ്യമന്ത്രിയാകുന്ന ‘വൺ’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

single-img
10 November 2019

കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തിലൂടെ കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘വൺ’ സിനിമയുടെ പോസ്റ്റർ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി പുറത്തുവിട്ടത്.

ഈ സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് നടക്കവേ മമ്മൂട്ടി, മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചത് വാർത്തയായിരുന്നു. സന്തോഷ് വിശ്വനാഥാണ് സിനിമയുടെ സംവിധാനം. ബോബി-സഞ്ജയ്‌യാണ് തിരക്കഥ. നിര്‍മ്മാണം ഇച്ചായീസ് പ്രൊഡക്ഷന്‍സ്.

മമ്മൂട്ടിക്ക് പുറമെ സംവിധായകന്‍ രഞ്ജിത്ത്, ജോജു ജോര്‍ജ്, ശങ്കര്‍ രാമകൃഷ്ണന്‍, സലിം കുമാര്‍, ഗായത്രി അരുണ്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, മാമുക്കോയ, ശ്യാമപ്രസാദ്, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, ഇഷാനി കൃഷ്ണ എന്നിവരും കരുത്തുറ്റ വേഷങ്ങൾ അവതരിപ്പിക്കുന്നു.

One – First Look Poster. https://www.facebook.com/One-Movie-111040173639712/

Posted by Mammootty on Sunday, November 10, 2019