മരിച്ച കുഞ്ഞിനെ സംസ്കരിക്കുന്നതിലും തർക്കം;പൊലീസിനെതിരെ നഗരസഭ നിയമ നടപടിക്ക് ഒരുങ്ങുന്നു

single-img
10 November 2019

കോട്ടയം: ഏറ്റുമാനൂരിൽ ഗർഭാവസ്ഥയിൽ മരിച്ച കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നത് വൈകിയ സംഭവത്തിൽ പൊലീസിനെതിരെ നഗരസഭ നിയമ നടപടിക്ക് ഒരുങ്ങുന്നു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകും. ജീവനക്കാരെ നിയോഗിച്ചിട്ടും മൃതദേഹം അനധികൃതമായി മറവ് ചെയ്തുവെന്നാണ് പരാതി.

കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച ശിശുവിന്റെ മൃതദേഹം 36 മണിക്കൂറിന് ശേഷം പൊലീസ് കുഴിയെടുത്ത് സംസ്‌കരിച്ചതിലാണ് നഗരസഭയുടെ നടപടി.പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കും.

മെഡിക്കല്‍ കോളേജില്‍ നിന്ന് മൃതദേഹം നഗരസഭ ഏറ്റുവാങ്ങി സംസ്‌കാരം നടത്തണമെന്ന് നിര്‍ബന്ധം പിടിച്ചു. സംസ്‌ക്കാരം നടത്തുന്നതിനുള്ള ഉത്തരവാദിത്തം അതിരമ്പുഴ പഞ്ചായത്തിനാണ്. ഇത് അറിയാമായിരുന്നിട്ടും നഗരസഭയെ അപകീര്‍ത്തിപ്പെടുത്താനാണ് ഏറ്റുമാനൂര്‍ പൊലീസ് ശ്രമിച്ചതെന്നും നഗരസഭ അധികൃതര്‍ വ്യക്തമാക്കി.