അയോധ്യ വിധി:രാജ്യത്ത് ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട് ജെയ്ഷെ

single-img
10 November 2019

ന്യൂഡല്‍ഹി: അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് പത്ത് ദിവസത്തിനുള്ളില്‍ ഭീകരാക്രമണം നടത്താന്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ശ്രമിക്കുന്നതായി കേന്ദ്ര സര്‍ക്കാരിന് വിവിധ സുരക്ഷ ഏജന്‍സികളുടെ മുന്നറിയിപ്പ്. മിലിട്ടറി ഇന്റലിജന്‍സ്, റോ, ഇന്റലിജന്‍സ് ബ്യൂറോ എന്നീ സുരക്ഷ ഏജന്‍സികളാണ് സര്‍ക്കാരിന് ജെയ്ഷെ ആക്രമണ സാധ്യതയെ കുറിച്ച്‌ ഒരേ സമയം മുന്നറിയിപ്പ് നല്‍കിയത്.

മുന്നറിയിപ്പ് പുറത്തു വന്നതോടെ രാജ്യത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭീകരാക്രമണ സാധ്യതയുള്ള സ്ഥലങ്ങള്‍ വിലയിരുത്തുകയും സുരക്ഷ നടപടികള്‍ ക്രമീകരിക്കുകയും ചെയ്തു. ന്യൂഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലാണ് ഭീകരാക്രമണത്തിന് കൂടുതല്‍ സാധ്യത.

കഴിഞ്ഞ ദിവസങ്ങളില്‍ അയോധ്യ വിധി ഏത് സമയത്തും വരുമെന്ന സാഹചര്യമായതിനാല്‍ ഭീകരര്‍ തമ്മിലുള്ള ആശയവിനിമയം വര്‍ധിച്ചതായി റിപ്പേര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ‘ഡാര്‍ക്ക് വെബ്’എന്‍ക്രിപ്റ്റഡ് ചാനലിലൂടെ നടക്കുന്ന ഇത്തരം ആശയവിനിമയങ്ങള്‍ പിടിച്ചെടുക്കല്‍ സുരക്ഷ ഏജന്‍സികളെ സംബന്ധിച്ചെടുത്തോളം ഭഗീരഥപ്രയത്‌നമാണ്.

റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷ ഏജന്‍സികള്‍ ഭീകരാക്രമണ സാധ്യതയുള്ള സ്ഥലങ്ങള്‍ വിലയിരുത്തുകയും സുരക്ഷ നടപടികള്‍ ക്രമീകരിക്കുകയും ചെയ്തു.