മാമാങ്കം മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി 300 കോടി ക്ലബിലെത്തുന്ന ചിത്രമാകും: സന്തോഷ്‌ പണ്ഡിറ്റ്‌

single-img
10 November 2019

മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയായി മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എം പത്മകുമാർ വമ്പന്‍ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ഈ സിനിമ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നാകുമെന്നാണ് പ്രതീക്ഷ.

ഇതിനിടെ ചിത്രത്തെക്കുറിച്ച് പ്രവചനവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയിരിക്കുകയാണ്. മാമാങ്കം മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി 300 കോടി ക്ലബിലെത്തുന്ന ചിത്രമാകും എന്നാണ് പണ്ഡിറ്റിന്റെ പ്രവചനം.

“ഈ സിനിമ റിലീസായാൽ അതോടെ “പുലി മുരുക൯”, “ബാഹുബലി 2” , “ലൂസിഫ൪” വരെയുള്ള എല്ലാ സിനിമകളുടെ നാളിതുവരെ ഉള്ള സകലമാന റെക്കോ൪ഡും ഇതോടെ തക൪ന്ന് തരിപ്പണമാകും എന്ന് ന്യായമായും കരുതാം” – ഫേസ്ബുക്ക് കുറിപ്പിലൂടെ പണ്ഡിറ്റ്പറയുന്നു.

പണ്ഡിറ്റിന്ടെ മെഗാ പ്രവചനം..മക്കളേ..ദേ മലയാളത്തിലെ ആദ്യ 300 കോടി+ സിനിമ റെഡി ആയ് ട്ടോ.. മമ്മൂക്കയുടെ Big budget mass…

Posted by Santhosh Pandit on Friday, November 8, 2019