തിരുവന്തപുരം മേയര്‍ തെരഞ്ഞെടുപ്പ്: കെ ശ്രീകുമാര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി

single-img
10 November 2019
k-sreekumar-will-contest-as-cpm-candidate-for-thiruvananthapuram-corporation-mayor-election

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള മേയർ തെരഞ്ഞെടുപ്പില്‍ കെ ശ്രീകുമാർ എൽഡിഎഫിന്റെ മേയർ സ്ഥാനാർത്ഥിയാകും. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റെതാണ് തീരുമാനം. സിപിഎം സംസ്ഥാന സമിതിക്ക് ശുപാർശ കൈമാറി. നേമം കൗൺസിലർ എം ആർ ഗോപൻ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കും. യുഡിഎഫ് സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിക്കും.

നവംബര്‍ 12 നാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള മേയര്‍ തെരഞ്ഞെടുപ്പ്. മുന്‍ മേയര്‍ വി കെ പ്രശാന്ത് എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടതോടെ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് 37, ബിജെപി 35, യുഡിഎഫ് 17 എന്നിങ്ങനെയാണ് കക്ഷിനില.