ഇതുപോലെ തന്ത (തള്ളയും) ഇല്ലാത്തൊരു വിധി സുപ്രീംകോടതിയുടെ ചരിത്രത്തിലുണ്ടോ? ഹരീഷ് വാസുദേവൻ

single-img
10 November 2019

അയോധ്യ ഭൂമിതർക്കക്കേസിലെ സുപ്രീം കോടതി വിധിയെ വിമർശിച്ച് ഹൈക്കോടതി അഭിഭാഷകനും പരിസ്ഥിതിപ്രവർത്തകനുമായ ഹരീഷ് വാസുദേവൻ. ‘ഇതുപോലെ തന്ത (തള്ളയും) ഇല്ലാത്തൊരു വിധി സുപ്രീംകോടതിയുടെ ചരിത്രത്തിലുണ്ടോ?‘ എന്നായിരുന്നു ഹരീഷ് ഫെയ്സ്ബുക്കിൽ കുറിച്ചത്.

വിധി എഴുതിയ ജഡ്ജ് ആരാണെന്നത് വിധിപ്പകർപ്പിൽ രേഖപ്പെടുത്താതിരുന്നതിനെയാണ് ഹരീഷ് വാസുദേവൻ ഇപ്രകാരം വിമർശിച്ചത്.

“ ഏത് വിധിയും എഴുതിയ ആൾ own up ചെയ്യും. യോജിക്കുന്നവർ ഒപ്പിടും. വിയോജിക്കുന്നവർ അത് രേഖപ്പെടുത്തി ഒപ്പിടും.
അയോദ്ധ്യ വിധിയിൽ അതുണ്ടായിട്ടില്ല. അതിനുള്ള കാരണവും വ്യക്തമാക്കിയിട്ടില്ല. ”

ഹരീഷ് മറ്റൊരു പോസ്റ്റിൽ വിശദീകരിച്ചു.

ഏത് വിധിയും എഴുതിയ ആൾ own up ചെയ്യും. യോജിക്കുന്നവർ ഒപ്പിടും. വിയോജിക്കുന്നവർ അത് രേഖപ്പെടുത്തി ഒപ്പിടും. അയോദ്ധ്യ…

Posted by Harish Vasudevan Sreedevi on Saturday, November 9, 2019

സുപ്രീം കോടതി അഭിഭാഷകനായ ശ്രീജിത് പെരുമനയും ഇതേ അഭിപ്രായം ഫെയ്സ്ബുക്കിൽ രേഖപ്പെടുത്തിയിരുന്നു. സുപ്രീംകോടതിയിൽ നിലനിന്നിരുന്ന ഒരു വ്യവസ്ഥാപിത കീഴ്വഴക്കമാണ് അയോദ്ധ്യ കേസിൽ തെറ്റിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചംഗ ബെഞ്ച് വാദം കേട്ടതിൽ ഏതു ജഡ്ജാണ് വിധി എഴുതിയത് എന്നത് സാധാരണാഗത്തിൽ ഇത്തരം കേസുകളിൽ വ്യക്തമാക്കാറുണ്ട്. എന്നാൽ അയോദ്ധ്യ കേസിൽ ഈ പതിവ് തെറ്റിച്ചു. വിധിയെഴുതിയ ജഡ്ജ് ഇപ്പോഴും അജ്ഞാതമാണെന്നും ശ്രീജിത് പെരുമന ഫെയ്സ്ബുക്കിൽ കുറിച്ചു.

അയോദ്ധ്യ കേസിലെ വിധിയെഴുതിയ ജഡ്ജ് ആര് ?ഇന്ന് പുറത്തുവന്ന സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി നിയമരംഗത്തും…

Posted by Sreejith Perumana on Saturday, November 9, 2019