അയോധ്യ വിധിയില്‍ സോഷ്യല്‍ മീഡിയ പോസ്റ്റ്‌; മലപ്പുറത്ത് മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു

single-img
10 November 2019

കഴിഞ്ഞ ദിവസം സുപ്രീം കോടതി പുറപ്പെടുവിച്ച അയോധ്യ വിധിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട മൂന്ന് പേര്‍ക്കെതിരെ കേസ്. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്, മഞ്ചേരി, പെരിന്തല്‍മണ്ണ, എന്നിവിടങ്ങളിൽ നിന്നുള്ള ജംഷീര്‍ മെഹവിഷ്, വാഹിദ് ബിന്‍ മുഹമ്മദ്, താജുദ്ദീന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. നിലവിൽ മൂന്ന് പേരും വിദേശത്താണ് ഉള്ളത്.

ഇന്നലെ കോടതിയുടെ വിധി വന്നതിന് പിന്നാലെ പോലീസ് സോഷ്യല്‍മീഡിയ നിരീക്ഷണം ശക്തമാക്കുമെന്ന് പറഞ്ഞിരുന്നു. അതിനെ തുടർന്നാണ് കേസെന്നാണ് സൂചന. സാമുദായിക സ്പർദ വളർത്തുന്ന രീതിയിൽ പ്രകോപനപരമായി പോസ്റ്റിട്ടതിനാണ് ഇവര്‍ക്കെതിരെ പോലീസ് കേസ് രജിസറ്റര്‍ ചെയ്തിരിക്കുന്നത്.