പ്രണയിച്ച് വിവാഹം കഴിച്ചു; സ്ത്രീധന തര്‍ക്കത്തില്‍ ഭാര്യയുടെ ന​ഗ്ന ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ഭർത്താവിനെതിരെ കേസ്

single-img
10 November 2019

സ്ത്രീധനത്തിന്റെ പേരിൽ തർക്കം ഉണ്ടായപ്പോൾ ഭർത്താവ് ഭാര്യയുടെ ന​ഗ്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. അഹമ്മദാബാദിലുള്ള കഗാഡാപിത്ത് പോലീസ് സ്റ്റേഷൻ പരിധിയിയിൽ നടന്ന സംഭവത്തിൽ ഇരുപത്തി ഒമ്പതുകാരിയായ ഭാര്യയുടെ പരാതിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. ദീർഘനാൾ നീണ്ട പ്രണയത്തിനൊടുവിൽ എട്ട് മാസം മുമ്പാണ് ഇരുവരും വിവാഹിതരായത്.

കേവലം രണ്ട് മാസത്തിന് ശേഷം ഇരുവരുടേയും ഇടയിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാൻ തുടങ്ങി. തന്റെ വീട്ടിൽ നിന്നും പത്ത് ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് തന്നെ ശകാരിക്കുകയും മർദ്ദിക്കുകയും ചെയ്യുന്നത് പതിവായെന്നും യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പീഡനം സഹിക്കാതായതോടെ യുവതി പതിനഞ്ച് ദിവസം മുമ്പ് വീടുവിട്ടിറങ്ങി.

ഇതിനെ തുടർന്നാണ് ഭർത്താവ് ഇവരുടെ ന​ഗ്ന ചിത്രങ്ങൾ വാട്സാപ്പ് ​ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. ഭാര്യയുടെ പേരിലുള്ള ഫോൺ നമ്പറിൽ വാട്സാപ്പ് അക്കൗണ്ടുണ്ടാക്കിയാണ് ഭർത്താവ് ചിത്രങ്ങൾ പ്രചരിപ്പിച്ചത്. കുറച്ചു മാസങ്ങൾക്ക് മുമ്പ് സ്വന്തം ന​ഗ്ന ചിത്രങ്ങൾ കുടുംബാം​ഗങ്ങൾ ഉൾപ്പെട്ട ​ഗ്രൂപ്പിൽ ഇയാൾ പങ്കുവച്ചിരുന്നുവെന്നും ഇത് പിന്നീട് കേസായെന്നും പോലീസ് പറയുന്നു.

അതിന്റെ പിന്നാലെയാണ് ഭര്യയുടെ നഗ്ന ചിത്രങ്ങൾ ഇയാൾ പ്രചരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. യുവതി നൽകിയ പരാതിയിൽ ഭർത്താവിനെതിരെ കടുത്ത വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.