Sports

സന്തോഷ്‌ ട്രോഫി യോഗ്യതാ റൌണ്ട്: തമിഴ്നാടിനെ തകര്‍ത്ത് കേരളം ഫൈനല്‍ റൗണ്ടില്‍

കോഴിക്കോട് നടക്കുന്ന സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിലെ മത്സരത്തില്‍ തമിഴ്നാടിനെ പരാജയപ്പെടുത്തി കേരളം ഫൈനല്‍ റൗണ്ടില്‍. എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് കേരളം തമിഴ്നാടിനെ പരാജയപ്പെടുത്തിയത്. ഒരു വര്ഷം നീണ്ട ഇടവേളക്ക് ശേഷമാണ് കേരളം ഫൈനല്‍ റൗണ്ട് യോഗ്യത നേടുന്നത്.

യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ ആന്ധ്രയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് കേരളം പരാജയപ്പെടുത്തിയിരുന്നു. കളിയുടെ ആദ്യ പകുതിയില്‍ മൂന്ന് ഗോളിനാണ് കേരളം മുന്നിട്ട് നിന്നത്. മത്സരത്തിലെ 24ാം മിനിറ്റിലാണ് കേരളം വിഷ്ണുവിലൂടെ ഗോള്‍ വേട്ട തുടങ്ങിയത്.

തുടര്‍ന്ന് 33ാം മിനിറ്റില്‍ എംഎസ് ജിതിന്‍ കേരളത്തിന് ലീഡ് നല്‍കി. വീണ്ടും 45ാം മിനിറ്റില്‍ ജിതിന്‍ കേരളത്തിന്‍റെ മൂന്നാം ഗോളും തന്‍റെ ഡബിളും പൂര്‍ത്തിയാക്കി. അവസാനത്തെ 10 മിനിറ്റിലാണ് കേരളം ബാക്കി മൂന്ന് ഗോളുകള്‍ നേടിയത്. 83ാം മിനിറ്റില്‍ കേരളത്തിന്റെ മൗസുഫ് ലീഡ് നാലാക്കി വര്‍ധിപ്പിച്ചു. അവസാന നിമിഷങ്ങളില്‍ അധിക സമയത്തിന്‍റെ രണ്ടാം മിനിറ്റില്‍ ജിജോയും നാലാം മിനിറ്റില്‍ എമിലും പട്ടിക തികയ്ക്കുകയായിരുന്നു.