നബിദിനാഘോഷം; കാസര്‍കോട് ജില്ലയില്‍ നിരോധനാജ്ഞയ്‍ക്ക് ഇളവ് പ്രഖ്യാപിച്ച് കളക്ടര്‍

single-img
9 November 2019

നാളെ നടക്കുന്ന നബിദിന ആഘോഷങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളിന്മേൽ കാസര്‍കോട് ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞയ്ക്ക് നാളെ ഒരു ദിവസം ഇളവ് കളക്ടർ പ്രഖ്യാപിച്ചു. കർശനമായ നിർദ്ദേശങ്ങളിലാണ് ഒരുദിവസത്തേക്ക് ഇളവ് പ്രഖ്യാപിച്ചത്.

നബിദിനത്തിൽ കാല്‍നടയായി റാലി അനുവദിക്കുന്നതാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. നാളെ രാവിലെ എട്ട് മണിമുതല്‍ ഉച്ചക്ക് 12 മണിവരെയായിരിക്കും ഇളവ് ബാധകമായിരിക്കുക. ആഘോഷവുമായി ബന്ധപ്പെട്ട സംഘാടകര്‍ അതാത് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരില്‍ നിന്നും നബിദിന റാലി, റൂട്ട്, സമയം എന്നിവ കാണിച്ച് മുന്‍കൂട്ടി അനുവാദം വാങ്ങണം, റാലിയിൽ പ്രകോപനപരമായ പ്രസംഗങ്ങളോ മുദ്രവാക്യങ്ങളോ മുഴക്കുവാൻ പാടില്ല തുടങ്ങിയ നിർദ്ദേശങ്ങൾ ഉണ്ട്.

കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

നബിദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് വിവിധ കോണുകളിൽ നിന്നും ഉയർന്നു വന്നിട്ടുള്ള അപേക്ഷകൾ പരിഗണിച്ച് നിലവിൽ അഞ്ച് പോലീസ്…

Posted by District Collector Kasaragod on Saturday, November 9, 2019