ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണം; 22 മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

single-img
9 November 2019

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ഈ മാസം 22 മുതല്‍ പണിമുടക്ക്ആരംഭിക്കുന്നു. ഡീസലിന്റെ വിലവര്‍ദ്ധനവിന് ആനുപാതികമായി ബസ് ചാര്‍ജ് വര്‍ദ്ധനവും സാധ്യമാക്കണമെന്നാവശ്യമുന്നയിച്ചാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.

യാത്രയ്ക്കുള്ള മിനിമം ചാര്‍ജ് പത്ത് രൂപയാക്കുക, കെഎസ്ആര്‍ടിസി ബസുകളിലും സ്വകാര്യ ബസ്സുകളിലും
വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ഒരു പോലെയാക്കുക, സര്‍ക്കാര്‍ – എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ യാത്രാ ഇളവ് അമ്പത് ശതമാനമാക്കുക, സ്വാശ്രയ സ്വകാര്യ കോളേജുകളിലെ വിദ്യാര്‍ത്ഥികളുടെ യാത്രാ ഇളവ് പൂര്‍ണമായും ഒഴിവാക്കുക എന്നിവയാണ് ബസുടമകള്‍ ഉയര്‍ത്തുന്ന പ്രധാന ആവശ്യങ്ങള്‍.