‘നിങ്ങള്‍ക്ക് ഒരു കാര്യത്തെ കുറിച്ച് നല്ലതൊന്നും പറയാനില്ലെങ്കില്‍ ഒന്നും പറയാതിരിക്കുക’; അയോധ്യ വിധിയിൽ പ്രതികരണവുമായി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കഡ്ജു

single-img
9 November 2019

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ കേസായ അയോധ്യാ കേസില്‍ ഇന്ന് വന്ന അന്തിമ വിധിയില്‍ മുന്‍ സുപ്രീംകോടതി ജഡ്ജിയായ മാര്‍ക്കണ്ഡേയ കഡ്ജുവിന്‍റെ അഭിപ്രായം വ്യത്യസ്തമായിരുന്നു. സോഷ്യൽ മീഡിയയിലാണ് റിട്ട. ജസ്റ്റിസ് മാര്‍ക്കണ്ഡേയ കഡ്ജു അയോധ്യാ വിധിയിലെ അഭിപ്രായം രേഖപ്പെടുത്തിയത്. അത് ഇങ്ങിനെ:

” ഞാന്‍ നിങ്ങളോട് ഇതാ ഒരു കാര്യം പറയുന്നു, നിങ്ങള്‍ക്ക് ഒരു കാര്യത്തെ കുറിച്ച് നല്ലത് ഒന്നും പറയാനില്ലെങ്കില്‍ ഒന്നും പറയാതിരിക്കുക. വ്യക്തമായി പറഞ്ഞാൽ, സുപ്രീം കോടതിയുടെ അയോധ്യ വിധിയെ കുറിച്ച് എനിക്കൊന്നും പറയാനില്ല.” – ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം കേസിന്റെ വിധിയിൽ സുപ്രീംകോടതി ഭരണഘടനാ ബഞ്ചിലെ അഞ്ച് ജഡ്ജിമാരും ഒരേ അഭിപ്രായം പ്രകടിപ്പിച്ചെന്നും ഏകകണ്ഠമായ വിധിയായിരുന്നെന്നും ചീഫ് ജസ്റ്റിസ് രരഞ്ജൻ ഗൊഗോയ് പറഞ്ഞു. തർക്കം നിലനിന്നിരുന്ന ഭൂമിയില്‍ ഹിന്ദു ക്ഷേത്രം പണിയണം. അതിന് പകരമായി മുസ്ലീംങ്ങള്‍ക്ക് അഞ്ചേക്കര്‍ ഭൂമി നല്‍കണമെന്നുമായിരുന്നു കോടതിയുടെ വിധി.