ഓർഡിനറി, വെള്ളിമൂങ്ങ എന്നിവയ്ക്ക് ശേഷം ബിജു മേനോൻ വീണ്ടും അതിശയിപ്പിച്ചിരിക്കുന്നു; 41നെപറ്റി മധുപാല്‍

single-img
9 November 2019

ഓർഡിനറി, വെള്ളിമൂങ്ങ എന്നിവയ്ക്ക് ശേഷം ബിജു മേനോൻ 41 എന്ന സിനിമയിലൂടെ വീണ്ടും അതിശയിപ്പിച്ചിരിക്കുന്നു എന്ന് എഴുത്തുകാരനും നടനും സംവിധായകനുമായ മധുപാല്‍. ‘അതിസൂക്ഷ്മമായ അഭിനയത്തിലൂടെ. മകരജ്യോതിസ് കാണുന്ന ബിജു മേനോന്റെ മുഖഭാവം ശ്ലാഘനീയം തന്നെ. ആ ജ്യോതിസ്സിന് ഒപ്പം നിന്ന് കൊണ്ട് ആ ലോങ്ങ് ഷോട്ട് അയാളുടെ കണ്ണടയിൽ വീഴുന്ന വെളിച്ചം അതിന്റെ ഒരു ഉൾകാഴ്ച… ബ്യൂട്ടിഫുൾ ഷോട്ട്’.- മധുപാൽ പറയുന്നു.

‘ഒന്നാമതായി 41 ഒരു വിശ്വാസമാണ്. കാലാകാലമായിട്ടുള്ളത്. അതിനോടൊപ്പം ഒരു ചോദ്യവും ദൈവം ഉണ്ടോ ഇല്ലയോ എന്നും. രണ്ടും കാര്യങ്ങൾ യുക്തിപൂർവ്വം കാണാൻ ശ്രമിക്കുന്നവരുടെ ബോധത്തെയും ചിന്തയെയും ഉണർത്തും. ഈ ലോകത്ത് 99% ശതമാനവും ദൈവ വിശ്വാസികളാണ്. ഇനി അത് 90% ശതമാനമായി ചുരുക്കിയാലും അവസാന കാലഘട്ടത്തിൽ എല്ലാവരും – 99% ശതമാനവും ദൈവ വിശ്വാസികളായി തീരും.

ബാക്കിയുള്ള ഒരു ശതമാനം അതൊരു പ്രത്യാശയമാണ്. കാരണം അതൊരു ബോധമുള്ള മനസ്സാണ്. സ്ക്രിപ്റ്റും വിഷ്യൽ ഫ്രേമ സും പശ്ചാത്തല സംഗീതവും കൊണ്ട് അതിഗംഭീരമാക്കിയ ഒരു സിനിമ .ലാൽ ജോസിന് അഭിമാനിക്കാം തന്റെ 25-ാം ചലച്ചിത്രത്തെ ഓർത്ത്.’ – മധുപാൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ വായിക്കാം:

ഏതൊരു സിനിമയും ഒരു മുൻ വിധിയും അതിന്റെ ടീസറും കാണാതെ പോയി സിനിമ ആസ്വദിക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത് . എന്നാൽ ആ പതിവ്…

Posted by Madhupal Kannambath on Friday, November 8, 2019