ചരിത്രവിധിയെ ഹൃദയം നിറഞ്ഞ് സ്വീകരിക്കുന്നു; അയോധ്യ വിധിയെ സ്വാഗതം ചെയ്ത് എല്‍ കെ അദ്വാനി

single-img
9 November 2019

സുപ്രീം കോടതി പുറപ്പെടുവിച്ച അയോധ്യ വിധി ചരിത്രവിധിയെന്ന് ബിജെപി നേതാവ് എല്‍ കെ അദ്വാനി. സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് പ്രഖ്യാപിച്ച ചരിത്രവിധിയെ ഹൃദയം നിറഞ്ഞ് സ്വീകരിക്കുകയാണ്. അയോധ്യയിലുള്ള രാമജന്മഭൂമിയില്‍ ശ്രീരാമ ക്ഷേത്രം പണിയുന്നതിന് സുപ്രീംകോടതി വഴിയൊരുക്കിയിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മാണത്തിനായുള്ള ബഹുജന പ്രക്ഷോഭത്തിന് ചെറിയ സംഭാവന നല്‍കാന്‍ അവസരം തനിക്ക് ഉണ്ടായി. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ബഹുജന പ്രക്ഷോഭത്തിന് ഈ വിധിയോടെ ഫലമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

കോടതിയുടെ ഇന്നത്തെ അയോധ്യ വിധിയോടെ താന്‍ കുറ്റവിമുക്തനാക്കപ്പെട്ടു. ഇത് ധന്യമായമുഹൂര്‍ത്തമാണ്. അതേസമയം മുസ്ലീം പള്ളി പണിയുന്നതിനായി അയോധ്യയില്‍ തന്നെ അഞ്ച് ഏക്കര്‍ ഭൂമി നല്‍കണമെന്ന കോടതി വിധിയേയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.