തിരിച്ചടയ്ക്കാനുള്ളത് 4800 കോടി; അനില്‍ അംബാനിക്കെതിരെ ചൈനീസ് ബാങ്കുകള്‍ ലണ്ടന്‍ കോടതിയില്‍

single-img
9 November 2019

വായ്പ എടുത്ത തുക തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് മൂന്ന് ചൈനീസ് ബാങ്കുകള്‍ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട്. മൂന്ന് ബാങ്കുകളിൽനിന്നായി 680 ദശലക്ഷം ഡോളര്‍ (ഏകദേശം 4800 കോടി ഇന്ത്യന്‍ രൂപ) വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ചവരുത്തിയെന്നാരോപിച്ചുകൊണ്ടാണ് ചൈനീസ് ബാങ്കുകള്‍ ലണ്ടന്‍ കോടതിയെ സമീപിച്ചത്.

ചൈനയില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ‘ദ ഇന്‍ഡസ്ട്രിയല്‍ ആന്‍ കമേഴ്സ്യല്‍ ബാങ്ക് ഓഫ് ചൈന ലിമിറ്റഡ്’, ‘ചൈന ഡെവലപ്മെന്‍റ് ബാങ്ക്’, ‘എക്സ്പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് ചൈന’ എന്നീ ബാങ്കുകളാണ് ലണ്ടന്‍ കോടതിയെ സമീപിച്ചത്. ഈ ബാങ്കുകള്‍ 2012ലായിരുന്നു 925.2 ദശലക്ഷം ഡോളര്‍ അനില്‍ അംബാനിക്ക് വ്യക്തി ജാമ്യത്തില്‍ വായ്പ നല്‍കിയത്.

ആദ്യമൊക്കെ തിരിച്ചടവ് ഉണ്ടായിരുന്നെങ്കിലും 2017ഫെബ്രുവരി മുതല്‍ അനില്‍ അംബാനി വായ്പ തിരിച്ചടവില്‍ മുടക്ക് വരുത്തിയതായി ഐസിബിസി അഭിഭാഷകന്‍ ബാന്‍കിം താന്‍കി പറയുന്നു.