രാജ്യത്തെ ആദ്യ മുസ്ലിം പള്ളി ചേരമാൻ ജുമാ മസ്ജിദ്‌ നവീകരിക്കാന്‍ 1.13 കോടി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

single-img
9 November 2019

രാജ്യത്തെ ആദ്യത്തെ മുസ്‌ലിം പള്ളിയായ ചേരമാന്‍ ജുമാ മസ്ജിദ് നവീകരിക്കാൻ 1.13 കോടിയുടെ സര്‍ക്കാര്‍ ധനസഹായം. സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് പള്ളിയുടെ നവീകരണം നടത്തുക. മുസ്‌രിസ് ഹെറിറ്റേജ് പ്രൊജക്ടിൻറെ ഭാഗമായിട്ടാണ് നവീകരണത്തിനായി പണം അനുവദിച്ചത്.

ക്രിസ്തുവർഷം 629 -ലാണ് ഈ പള്ളി സ്ഥാപിക്കപ്പെടുന്നത്. അറേബ്യയിൽ നിനും വന്ന മാലിക് ഇബ്നു ദിനാർ ആണ് ഇതു പണികഴിപ്പിച്ചത്. അന്നത്തെ കാലത്തെ കേരളീയ വാസ്തു ശില്പകലയുടെ മാതൃകയിലാണ് ഇത് അന്ന് ഉണ്ടായിരുന്നത്. പക്ഷെ ഇപ്പോൾ വളരെയേറേ മാറ്റം വന്നിട്ടുണ്ട്.

ടൂറിസം വകുപ്പിന്റെ കീഴിലുള്ള പദ്ധതിയുടെ ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിർവഹിക്കും. സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക് ചടങ്ങില്‍ പങ്കെടുക്കും.

2016ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയിൽ ദ്വിദിന സന്ദർശനം നടത്തിയപ്പോൾ സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന് സമ്മാനമായി നൽകിയത് ചേരമാൻ ജുമാ മസ്ജിദിന്റെ സ്വർണ മാതൃകയായിരുന്നു.