രചിക്കപ്പെട്ടത് നീതിന്യായ വ്യവസ്ഥയിലെ സുവർണ്ണ അധ്യായം; ഇനി പുതിയ ഇന്ത്യയെ രചിക്കാം: പ്രധാനമന്ത്രി

single-img
9 November 2019

സുപ്രീം കോടതി ഇന്ന് പ്രഖ്യാപിച്ച അയോധ്യ ഭൂമിതര്‍ക്കകേസിലെ ചരിത്രവിധിയുടെ പശ്ചാത്തലത്തില്‍ സമാധാന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോടതിയുടെ വിധി രാജ്യം അംഗീകരിച്ചു. നവംബർ ഒമ്പത് എന്ന തിയതി ചരിത്ര ദിനമാണ്.

ഇന്ത്യൻ നീതിന്യായ വ്യവസ്ഥ യിലെ സുവർണ്ണ അധ്യായമാണ് ഇന്ന് രചിക്കപ്പെട്ടതെന്നും മോദി പറ‌ഞ്ഞു. ദശാബ്ദങ്ങൾ പഴക്കമുള്ള തർക്കം ഇന്ന് അവസാനിച്ചു. രാജ്യത്തെ ജനത പുതിയ ചരിത്രം എഴുതി. അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ തരണം ചെയ്യാനുള്ള നീതിന്യായ വ്യവസ്ഥയുടെ ശക്തി തെളിയിക്കുന്നതാണ് വിധി.

നാനാത്വത്തിൽ ഏകത്വം എന്നതാണ് നമ്മുടെ സവിശേഷത. തെറ്റായ സന്ദേശങ്ങൾക്ക് ഇവിടെ സ്ഥാനമില്ല. ഇനി നമുക്ക് പുതിയ ഇന്ത്യയെ രചിക്കാം, പുതിയ ചരിത്രം രചിക്കാമെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.