മുസ്ലീങ്ങൾക്ക് മസ്ജിദിനായി പകരം 5 ഏക്കർ ഭൂമി: രാമക്ഷേത്രം നിർമ്മിക്കാൻ ട്രസ്റ്റ് രൂപീകരിക്കും

single-img
9 November 2019

അയോധ്യയിലെ തർക്കഭൂമി ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കാൻ സുപ്രീം കോടതിയുടെ വിധി. മുസ്ലീം വിഭാഗത്തിലുള്ളവർക്ക് മസ്ജിദ് നിർമ്മിക്കാൻ പകരം 5 ഏക്കർ ഭൂമി നൽകാനും സുപ്രീം കോടതിയുടെ വിധി. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

ഭൂമി മൂന്നായി വിഭജിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി റദ്ദാക്കി.

കേന്ദ്രസർക്കാർ ഒരു ട്രസ്റ്റ് രൂപീകരിക്കണമെന്നും ആ ട്രസ്റ്റിന് ഭൂമി കൈമാറണമെന്നും വിധിയിൽ പറയുന്നു. ട്രസ്റ്റ് തർക്കഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്നും സുപ്രീം കോടതി വിധിച്ചു.