അയോധ്യ വിധിയുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റ്‌; എം സ്വരാജ് എംഎല്‍എക്കെതിരെ ഡിജിപിക്ക് പരാതി

single-img
9 November 2019

സുപ്രീം കോടതിയുടെ അയോധ്യ തർക്കഭൂമി കേസ് വിധിയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റില്‍ എം സ്വരാജ് എംഎല്‍എക്കെതിരെ പരാതി. യുവമോര്‍ച്ചയുടെ സംസ്ഥാന പ്രസിഡന്‍റ് പ്രകാശ് ബാബുവാണ് ഡിജിപിക്ക് പരാതി നല്‍കിയത്.

എം സ്വരാജ് തന്റെ ഫേസ്ബുക്കിൽ ‘വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരുവിധിയുണ്ടാകുമെന്ന് നിഷ്കളങ്കരേ, നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരിക്കുന്നുവോ?’ എന്ന് കോടതിയുടെ വിധിക്ക് പിന്നാലെയുള്ള എഴുതിയിരുന്നു.

CPM നേതാവ് എം.സ്വരാജ് എം.എൽ.എ.യുടെ FB പോസ്റ്റിനെതിരെ DGP ക്ക് പരാതി അയച്ചിട്ടുണ്ട്. അയോധ്യ കേസ്സ് വിധിയുമായി…

Posted by Adv Prakash Babu on Saturday, November 9, 2019

നിലവിൽ അയോധ്യ വിധിക്ക് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ മതസ്പര്‍ധ ഉണ്ടാക്കുന്ന വിധത്തില്‍ അഭിപ്രായ പ്രകടനം നടത്തിയതിന് കൊച്ചിയില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എഫ്ബി ഉടമകള്‍ക്കെതിരെ കൊച്ചി സെൻട്രൽ പോലീസാണ് കേസെടുത്തത്. ഇവർക്കെതിരെ ഐപിസി 153 എ, 550 ബി, 120 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇന്നത്തെ വിധിയുടെ പശ്ചാത്തലത്തിൽ ഇന്നലെ മുതൽ സമൂഹമാധ്യമങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.