അയോധ്യ കേസ് ; വിധി പ്രസ്താവം തുടങ്ങി

single-img
9 November 2019

അയോധ്യാ കേസിൽ സുപ്രീം കോടതി അന്തിമ വിധിപ്രസ്താവം തുടങ്ങി. വിശ്വാസത്തിനും രാഷ്ട്രീയത്തിനും എല്ലാം അതീതമാണ് നിയമം എന്ന് ചീഫ് ജസ്റ്റിസ് വിധി പ്രസ്താവത്തിന്റെ തുടക്കത്തിൽ സൂചിപ്പിച്ചു. ഒരു രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടേയും വിശ്വാസം സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കോടതിക്കുണ്ട് എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ചരിത്രമാണ് വിധിപ്രസ്താവത്തിന്റെ ആദ്യഘട്ടത്തിൽ കോടതി പറയുന്നത്.പുരാവസ്തു വകുപ്പിന്റെ റിപ്പോർട്ട് തള്ളിക്കളയാനാ കില്ലെന്നും കോടതി പറഞ്ഞു.പള്ളി നിർമ്മിച്ചത് ബാബറാണെന്നും കോടതി പറഞ്ഞു. എന്നാൽ പള്ളി നിർമ്മിച്ചത് ഒഴിഞ്ഞു കിടന്ന സ്ഥലത്തല്ലെന്നും കോടതി കൂട്ടിച്ചേർത്തു.

വിശ്വാസവും ആചരവും നോക്കി അവകാശം തീരുമാനിക്കാനാ കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട് നിർമോഹി അഖാഡയും, ഷിയാവിഭാഗവും സമർപ്പിച്ച ഹർജി കോടതി തള്ളി