മാളവികയ്ക്ക്‌ നഷ്ടമായ അവസരം അനു സിത്താരയ്ക്ക് ; ‘മാമാങ്ക’ത്തിന്റെ പിന്നില്‍ നടന്നത് ഇതാണ്

single-img
9 November 2019

മലയാള സിനിമയിൽ 916 എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ മാളവിക മേനോൻ ഇപ്പോള്‍ മമ്മൂട്ടി നായകനായ മാമാങ്കത്തില്‍ തന്റെ അവസരം നഷ്‌ടപ്പെട്ടതിനെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. മാമാങ്കം സിനിമയിൽ അഭിനയിക്കാനുള്ള അവസരം തനിക്ക് ലഭിച്ചിരുന്നുവെന്നും തിരക്ക് കാരണം അത് നഷ്ടമാവുകയായിരുന്നുവെന്നും താരം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു.

എം പത്മകുമാര്‍ ഒരുക്കുന്ന മമ്മൂട്ടി ചിത്രത്തില്‍ റീഷൂട്ടിനിടെയാണ് അവസരം നഷ്ടമായത്. ജോഷിസംവിധാനം ചെയ്യുന്ന പൊറിഞ്ചുമറിയത്തിന്റെ ചിത്രീകരണമുള്ളതിനാല്‍ ഡേറ്റ് ആ സമയം പ്രശ്നമാവുകയായിരുന്നു. ജോഷിയുടെ കീഴില്‍പൊറിഞ്ചു മറിയം ജോസ് പോലുള്ള ഒരു ഹിറ്റ് സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. പക്ഷെ മാമാങ്കം നഷ്ടമായതും അതേ സമയത്തായിരുന്നു.

That's a picture from movie mamangam! But unfortunately I missed this wonderful film during the reshoot! Destiny…

Posted by Malavika menon on Friday, November 8, 2019

തുടര്‍ന്നും നിങ്ങളുടെ പ്രാര്‍ത്ഥനകളിലൂടെയും തനിക്ക് നല്ലത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. -എന്നായിരുന്നു മാളവികയുടെ കുറിപ്പ്. മാളവിക അവതരിപ്പിക്കാനിരുന്ന വേഷത്തിലാണ് അനു സിത്താര എത്തിയത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.