കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ആറ്റിങ്ങലിൽ നാല് പേർ മരിച്ചു

single-img
9 November 2019

ആറ്റിങ്ങലിലെ ആലംകോട് കൊച്ചുവിളമൂട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കാറിൽ സഞ്ചരിച്ചിരുന്ന നാല് പേർ മരിച്ചു. മരണപ്പെട്ടവർ കായംകുളം സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. കായംകുളം ഭാഗത്തേക്ക് യാത്രചെയ്യുകയായിരുന്നു കാറിൽ ഉണ്ടായിരുന്നവർ. ഈ സമയം എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

നിലവിൽ മൃതദേഹങ്ങൾ ചിറയിൽ കീഴ് സർക്കാർ ആശുപത്രിയിലക്ക് മാറ്റിയിട്ടുണ്ട്. കായംകുളം പമ്പ ആശ്രമത്തിലുള്ള സ്വാമി ഹരിഹരചൈതന്യ, രാജൻബാബു . അനുരാഗ് , എന്നിവരാണ് മരിച്ചത്. ശേഷിച്ച ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. നെയ്യാർ ഡാമിൽ സ്ഥിതിചെയ്യുന്ന ആശ്രമത്തിൽ നിന്നും പൂജ കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവർ.