കൊല്ലം സ്വദേശിനി ഏര്‍വാടിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി; 7 പേര്‍ അറസ്റ്റില്‍

single-img
8 November 2019

ചെന്നൈ: തമിഴ്‌നാട്ടിലെ തീര്‍ത്ഥാടന കേന്ദ്രമായ ഏര്‍വാടിയില്‍ മനോദൗര്‍ബല്യമുള്ള പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി. കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടിയെ ചികിത്സയ്ക്കായാണ് ഏര്‍വാടിയില്‍ എത്തിച്ചത്. കേസില്‍ ഏഴ് പേര്‍ അറസ്റ്റിലായി. പ്രതികള്‍ 18 വയസില്‍ താഴെ പ്രായമുള്ളവരാണ്

മാതാപിതാക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടി ഏര്‍വാടി കാട്ടുപെട്ടി ഹക്കീം ഡോക്ടര്‍ ദര്‍ഗയില്‍ എത്തിയത്. രണ്ട് മാസമായി പെണ്‍കുട്ടി ഇവിടെ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. പ്രതികള്‍ പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് ദര്‍ഗയ്ക്ക് സമീപമുള്ള കാട്ടിലേക്ക് കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു.

ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ദര്‍ഗ നടത്തിപ്പുമായി ബന്ധപ്പെട്ടവരുടെ മക്കളാണ് അറസ്റ്റിലായത്.