രാജീവ് ഗാന്ധി വധക്കേസ്; പ്രതി പേരറിവാളന് 30 ദിവസത്തെ പരോള്‍

single-img
8 November 2019

വെല്ലൂര്‍: രാജീവ് ഗാന്ധി വധക്കേസിലെ പ്രതിയായ പേരറിവാളിന് പരോള്‍ അനുവദിച്ചു. 30 ദിവസമാണ് പരോള്‍. ചികിത്സയില്‍ കഴിയുന്ന പിതാവിനെ പരിചരിക്കാനാണ് പരോള്‍ അനുവദിച്ചത്.

1991 മുതല്‍ പേരറിവാള്‍ ജയിലില്‍ കഴിയുകയാണ്. 2017 ഓഗസ്റ്റില്‍ പിതാവിനെ പരിചരിക്കാന്‍ ഇയാള്‍ക്ക് ഒരുമാസം പരോള്‍ അനുവദിച്ചിരുന്നു.

1991 മെയ്മാസത്തിലാണ് രാജീവ് ഗാന്ധിയും മറ്റു 14 പേരും എല്‍ടിടിഇ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടത്. കേസില്‍ പേരറിവാളന്‍ ഉള്‍പ്പെടെ ഏഴുപ്രതികളാണ് ജീവപര്യന്തം തടവ് അനുഭവിക്കുന്നത്‌