സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ ദര്‍ബാര്‍; ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ എത്തി

single-img
8 November 2019

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി എ.ആര്‍. മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദര്‍ബാര്‍. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. സൂപ്പര്‍ സ്റ്റാര്‍ രജനിയുടെ ആക്ഷന്‍ രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് മോഷന്‍ പോസ്റ്റര്‍ തയ്യാറാക്കിയി രിക്കുന്നത്. രജനി-മുരുഗദോസ് കൂട്ടുകെട്ടിന്റെ ആദ്യ ചിത്രമാണിത്.
ചന്ദ്രമുഖി, കുസേലന്‍, ശിവാജി ചിത്രങ്ങള്‍ക്ക് ശേഷം രജനി – നയന്‍താര ജോഡി ഒന്നിക്കുന്ന ചിത്രമാണ് ദര്‍ബാര്‍. ഒരിടവേളയ്ക്കു ശേഷം രജനി പൊലീസ് വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം നിര്‍വഹിക്കു ന്നത്. ചിത്രം 2020 പൊങ്കല്‍ ദിനത്തില്‍ റിലീസിനെത്തിയേക്കും.