തിരുവള്ളുവരെ പോലെ തന്നെയും ബിജെപി കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നു; ആരോപണവുമായി രജനികാന്ത്

single-img
8 November 2019

തമിഴ് സിനിമയിലെ സൂപ്പർ സ്റ്റാർ രജനികാന്ത് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ ഇതാ അദ്ദേഹം തന്നെ തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ്. തമിഴ്‍നാട്ടിൽ ബിജെപി തിരുവള്ളുവരെ പോലെ തന്നെയും കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന് അദ്ദേഹംആരോപിച്ചു.

തിരുവള്ളുവരുടെ പ്രതിമയില്‍ ഹിന്ദുമഹാസഭ നേതാവ് കഴിഞ്ഞ ദിവസം ഷാൾ പുതപ്പിച്ചിരുന്നു. ഇത് വലിയ വിവാദമാകുകയും നേതാവായ അർജുൻ അറസ്റ്റ് ചെയ്യപ്പെടുകയും ഉണ്ടായിരുന്നു. ഇത്തരത്തിൽ തിരുവള്ളുവർ പ്രതിമയിൽ കാവി ഷാള്‍ പുതപ്പിച്ചത് ബിജെപിയുടെ അജണ്ടയാണ് എന്നും ഇപ്പോൾഇതെല്ലാം വെറുതെ ഊതിപെരുപ്പിച്ചുണ്ടാക്കിയതാണ്. എത്രയേറെ വേറെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ട് എന്നും രജനികാന്ത് പറഞ്ഞു.

: എനിക്ക് തോന്നുന്നത് ഇതൊരു ചെറിയ കാര്യമാണ്. തിരുവള്ളുവരുടെ പ്രതിയിൽ കാവിവല്‍ക്കരിക്കാന്‍ ശ്രമിച്ചതുപോലെ അവർ എന്നെയുംകാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണ്. പക്ഷെ ഞാനും തിരുവള്ളുവരും അവരുടെ ചതിയില്‍ വീഴില്ല എന്നതാണ് സത്യം’-രജനികാന്ത് പറയുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ബിജെപി നേതാവായ പൊന്‍രാധാകൃഷ്ണന്‍ രജനീകാന്തിനെ പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോഴായിരുന്നു രജനികാന്തിന്റെ പ്രതികരണം.