ജമ്മുകശ്മീരില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്താന്‍; ആക്രമണത്തില്‍ ജവാന് വീരമൃത്യു

single-img
8 November 2019

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍. അതിര്‍ത്തി ലംഘിച്ച് നടത്തിയ വെടിവയ്പ്പില്‍ ജവാന് വിരമൃത്യു. കൃഷ്ണഗാട്ടി സെക്ടറിലാണ് വെടിവയ്പ്പുണ്ടാത്. ഇന്നു രാവിലെയായിരുന്നു ആക്രമണം.

യാതൊരു പ്രകോപനവും കൂടാതെയായിരുന്നു ആക്രമണമെന്ന് സൈനികവക്താവ് അറിയിച്ചു. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ബുധനാഴ്ച കറുവയിലും പാക്കിസ്താന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയിരുന്നു.