നാട്ടാനകൾക്ക് ആധാര്‍; പദ്ധതി നടപ്പാക്കി കേരളാ സര്‍ക്കാര്‍

single-img
8 November 2019

ആനകള്‍ക്കും ആധാർ കാര്‍ഡ് പദ്ധതി നടപ്പാക്കിയിരിക്കുകയാണ് കേരളം. കേരളമാണ് ഇത്തരത്തില്‍ ഒരു പദ്ധതി രാജ്യത്ത് ആദ്യമായി നടപ്പാക്കിയിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. നിലവില്‍ സംസ്ഥാനത്ത് 512 നാട്ടാനകൾക്ക് ആധാര്‍ കാര്‍ഡുകളുണ്ട്.

കേരളാ വനംവകുപ്പുമായി ചേര്‍ന്ന് രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി വികസിപ്പിച്ചെടുത്ത പദ്ധതി കേരളത്തിലെ ആനകള്‍ക്ക് വളരെ ഉപകാരപ്രദവുമാണ്. പശിമ ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ നടക്കുന്ന ഇന്ത്യന്‍ അന്താരാഷ്ട്ര ശാസ്ത്രമേളയില്‍ ഒരുക്കിയ കേരള സര്‍ക്കാരിന്‍റെ പുതിയ പദ്ധതിയുടെ മാതൃക സന്ദര്‍ശകര്‍ക്കും കൌതുകം നല്‍കുകയാണ്.

ഇത്തരത്തില്‍ ആധാര്‍ കാര്‍ഡ് പദ്ധതി നടപ്പാക്കിയതിലൂടെ ആനകള്‍ക്കുള്ള ഇൻഷുറൻസ് തട്ടിപ്പ് തടയുന്നതിന് സാധിക്കുമെന്ന് രാജീവ് ഗാന്ധി സെൻറർ ഫോർ ബയോ ടെക്നോളജിയിലെ ഉദ്യോഗസ്ഥന്‍ പി മനോജ് പറയുന്നു. ഇതിന് പുറമേ ആധാര്‍ കാര്‍ഡില്‍ കണക്ട് ചെയ്ത ചിപ്പിലൂടെ ആനകളിലെ ജനതിക തകരാറുകൾ കണ്ടെത്താൻ സാധിക്കുകായും ചെയ്യും.