മഹിളാശ്രീ മൂലധന വിതരണോദ്ഘാടനം ഡോ.ബോബി ചെമ്മണൂര്‍ നിര്‍വഹിച്ചു

single-img
8 November 2019

നിര്‍ധനരും നിരാലംബരുമായ സ്ത്രീകളുടെ പുരോഗതി ലക്ഷ്യമാക്കി എം. എസ്. എസ്. തൃശൂര്‍ ജില്ലാ കമ്മിറ്റി തടാക ഫൗണ്ടേഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സ്ത്രീ ശാക്തീകരണ സ്വയം തൊഴില്‍ പദ്ധതിയായ മഹിളാശ്രീ യൂണിറ്റുകള്‍ക്കുള്ള മൂലധന വിതരണോദ്ഘാടനം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് (വേള്‍ഡ് പീസ്) ജേതാവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. ബോബി ചെമ്മണൂര്‍ നിര്‍വഹിച്ചു.

ഇരിങ്ങാലക്കുട പി ടി ആര്‍ മഹല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ എം. എസ്. എസ്. തൃശൂര്‍ ജില്ലാ പ്രസിഡന്റ് ടി എസ് നിസാമുദ്ധീന്‍ അധ്യക്ഷനായിരുന്നു . എം. എസ്. എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം മാസ്റ്റര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വഹിച്ചു. മഹിളാ ശ്രീ പദ്ധതി പ്രവര്‍ത്തനത്തെ കുറിച്ച് വൈദ്യര്‍ സാലി സജീര്‍  വിശദീകരിച്ചു .എ. കെ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതവും പി. എ. നസീര്‍ നന്ദിയും പറഞ്ഞു.