റിലീസിനൊരുങ്ങി ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം; അങ്കത്തിനൊരുങ്ങി പെണ്‍പടയും

single-img
7 November 2019

മമ്മൂട്ടി നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം. എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം റിലീസിനെത്തും.മമ്മൂട്ടി, ഉണ്ണി മുകുന്ദന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവര്‍ ചാവേറുകളായാണ് ചിത്രത്തിലെത്തുന്നത്. ഇവരോടൊപ്പം തന്നെ തുല്യശക്തിയോടെയാണ് ചിത്രത്തിലെ സ്ത്രീകഥാപാത്രങ്ങളുമെത്തുന്നത്.

ഈ ചാവേറുകളുടെ ശക്തിയായി നിര്‍ക്കുന്ന പെണ്‍പോരാളികളുടെ കഥകൂടിയാണ് ചിത്രം പറയുന്നത്. കനിഹ, അനു സിതാര, ഇനിയ, ബോളിവുഡ് നടി പ്രാചി ടെഹ് ലന്‍ എന്നിവരാണ് പ്രധാന സ്ത്രീകഥാപാത്രങ്ങളായെത്തുന്നത്. ചിത്രത്തെക്കുറിച്ചുള്ള പ്രധാന ചര്‍ച്ചകളിലെല്ലാം തന്നെ ഈ പെണ്‍പോരാളികള്‍ ഇടം പിടിക്കുന്നുണ്ട്.

എം ജയചന്ദ്രന്‍ ഈണം നല്‍കിയ ഈ ചിത്രത്തിലെ മൂക്കുത്തി സോങിലും പ്രാചി ടെഹ്ലന്‍, ഇനിയ തുടങ്ങിയവരുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചിത്രത്തിന്റെ ട്രെയ്‌ലറിലും സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നുണ്ട്.