സംസ്ഥാനത്ത്‌ പച്ചക്കറി വില കുതിച്ചുയരുന്നു

single-img
7 November 2019

സംസ്ഥാനത്ത് പച്ചക്കറികളുടെ വില കുത്തനെ വര്‍ധിച്ചു. സവാളക്കും തക്കാളിക്കും വില ഇരട്ടിയായി. മറ്റ് പച്ചക്കറികള്‍ക്കും വിപണിയില്‍ റെക്കോര്‍ഡ് വിലയാണ്.

40 രൂപ ആയിരുന്ന സവാള ഇപ്പോള്‍ 80 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഉയര്‍ന്ന വില കാരണം പലരും സവാള വാങ്ങാതെയായി.്. സവാളക്ക് മാത്രമല്ല, 165 രൂപ ഉണ്ടായിരുന്ന വെളുത്തുള്ളിക്ക് ഇപ്പോള്‍ 190 രൂപയാണ് വില. തക്കാളിക്ക് 60 രൂപയായി. ചെറിയുള്ളിക്ക് 70 രൂപയാണ്.

അന്യസംസ്ഥാനങ്ങളില്‍നിന്ന് പച്ചക്കറി എത്താത്തതും, കനത്ത മഴയുമാണ് വിലക്കയറ്റത്തിനു കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു.